ആഘോഷമായി അങ്കണവാടി പ്രവേശനോല്‍സവം. പാട്ടുപാടിയും മധുരം നല്‍കിയുമാണ് അറിവിന്‍റെ മുറ്റത്തേക്ക് കുഞ്ഞുമക്കളെ സ്വാഗതം ചെയ്തത്. സംസ്ഥാനതല ഉദ്ഘാടനം മന്ത്രിമാരായ വീണാ ജോര്‍ജും, വി.ശിവന്‍കുട്ടിയും ചേര്‍ന്നു നിര്‍വഹിച്ചു.
കളിയും പാട്ടും കഥപറച്ചിലുമായാണ് കുഞ്ഞിച്ചിരികളെ അങ്കണവാടികള്‍ വരവേറ്റത്. പൂക്കളും, ബലൂണും, മധുരവും, സമ്മാനങ്ങളും നല്‍കി. സംസ്ഥാനത്തെ 1561 അങ്കണവാടികളിലും പ്രവേശനോല്‍സവം നടന്നു. സംസ്ഥാനതല ഉദ്ഘാടനം നടന്ന തിരുവനന്തപുരത്തെ സ്മാര്‍ട് അങ്കണവാടിയില്‍ മന്ത്രിമാരാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചത്. പ്ലാവില തൊപ്പിയും, ഓല കണ്ണടയും അണിയിച്ചു. വര്‍ണാഭമാണ് അങ്കണവാടികളും. കെട്ടിലും, മട്ടിലും, ഉള്ളടക്കത്തിലും. കുഞ്ഞുങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് സ്മാര്‍ട് അങ്കണവാടികളുടെ രൂപകല്‍പനയെന്നു.പ്രവേശനോല്‍സവത്തോടനുബന്ധിച്ച് കലാപരിപാടികളുമുണ്ടായിരുന്നു
Anganawadi entrance festival as a celebration