തിരുവനന്തപുരം എസ്.എം.വി സ്കൂളും 189 വര്‍ഷത്തെ ചരിത്രം തിരുത്തി. ഇതുവരെ ആൺകുട്ടികളുടെ കുത്തകയായിരുന്ന സ്കൂളിലെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് ഗംഭീര വരവേല്‍പ്. അഞ്ചു മുതല്‍ പത്തുവരെ ക്ലാസിലാണ് ഇപ്പോള്‍ പ്രവേശനം അനുവദിച്ചതെങ്കിലും അടുത്തവര്‍ഷം മുതല്‍ പ്ലസ് വണ്ണിനും പ്രവേശനം നല്‍കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
തലസ്ഥാന നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നാണ് എസ്.എം.വി സ്കൂള്‍. 1834ൽ സ്ഥാപിച്ച സ്കൂള്‍ 1919ലാണ് എസ്.എം.വി സ്കൂളായത്. അന്നുതൊട്ടിങ്ങോട്ട് സ്കൂളിനൊപ്പം ചേര്‍ന്ന ബോയ്സ് എന്ന തലക്കെട്ടാണ് ഇപ്പോള്‍ മാറ്റിയത്. സ്കൂളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിനികളെ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. വിദ്യാര്‍ഥിനികളും സന്തോഷം മറച്ചുവെച്ചില്ല. തിരുവനന്തപുരം നഗരത്തില്‍ മോഡല്‍ സ്കൂള്‍ മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍ ആണ്‍പള്ളിക്കൂടമായി അവശേഷിക്കുന്നത്.
Trivandrum SMV School turned to mixed school