മാസങ്ങളായി പ്രകാശിക്കാതെ തിരുവനന്തപുരം നഗരത്തിലെ തെരുവുവിളക്കുകള്‍ . പരസ്പരം പഴിചാരി വകുപ്പുകള്‍. ഇരുട്ടുമൂടിയ റോഡു കണ്ടിട്ടും നടപടിയെടുക്കാതെ അധികൃതര്‍. കേരള റോഡ്ഫണ്ട് ബോര്‍ഡാണ് തെരുവുളക്കുകള് പ്രവര്ത്തിപ്പിക്കുന്നിനുള്ള ഉത്തരാവാദിത്തം
ഇരുട്ടുമൂടികിടക്കുന്ന ഇവിടം സെക്രട്ടറിയേറ്റിനു വിളപ്പാടകലെയുള്ള രക്തസാക്ഷി മണ്ഢപത്തിനു മുന്‍വശമാണ്. ജനറല്‍ ആശുപത്രി ജംഗ്ഷനും, ചാക്കയിലും , എല്‍.എം.എസ് ജംഗ്ഷനിലും, വെള്ളയമ്പലത്തും, മ്യൂസിയം ജംഗ്ഷനിലും സ്ഥിതി വ്യത്യസ്തമല്ല. ചാക്ക ഫ്ലൈ ഓവറിനു മുകളില്‍ ഈ അടുത്ത് സ്ഥാപിച്ച ലൈറ്റുകളും മിഴിയടഞ്ഞു തന്നെ കിടപ്പാണ്. ഇവിടെ റോഡ് ഫണ്ട് ബോര്‍ഡ് കുറ്റപ്പെടുത്തുന്നത് കെ.എസ്.ഇ.ബിയെയാണ്. ശരിയായ രീതിയില്‍ വൈദ്യുതി ലഭിക്കാത്തതാണ് ലൈറ്റ് പ്രകാശിക്കാത്തതിനു കാരണമായി പറയുന്നത്. സോളര്‍ എല്‍.ഇ.ഡി ലൈറ്റുകളുടെ സ്ഥിതിയും വ്യത്യസ്തമാല്ല. സര്‍ക്കാര്‍ ഏജന്‍സിയായ അനര്‍ട് കേടായ ലൈറ്റുകള്‍ മാറ്റിയാല്‍ പകരം തരാമെന്നറിയിച്ചും നടപടിയുണ്ടായില്ല. കേരള റോഡ് ഫണ്ട് ബോര്‍ഡിനു കീഴിലുള്ള 42 കിലോമീററര്‍ റോഡിലെ 14 കിലോമീറ്റര്‍ റോഡില്‍ എല്‍.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു ലക്ഷത്തി എണ്ണായിരം ലൈറ്റുകളില്‍ നാല്പതു ശതമാനം പോലും പ്രവര്‍ത്തിക്കുന്നില്ല.