nedumangad-tourist-bus-accident-the-cause-of-the-accident-was-over-speeding-and-negligence-of-the-driver

തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൻ്റെ കാരണം അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയും. അപകടത്തിന് ശേഷം മുങ്ങിയ ബസ് ഡ്രൈവർ അരുൽ ഭാസിനെ സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. റോഡിൻ്റെ അശാസ്ത്രീയക്ക് പരിഹാരം വേണമെന്ന് അവശ്യപ്പെട് കോൺഗ്രസ് പ്രവർത്തകർ അപകടം നടന്ന റോഡ് ഉപരോധിച്ചു.

 

കാട്ടാക്കട കാവല്ലൂരിൽ നിന്ന് മൂന്നാറിലേക്ക് കുടുംബ ടൂർ പോയ ബസ് രാത്രി റോഡിൽ മറിഞ്ഞതിൻ്റെ കാരണം അമിത വേഗമെന്നാണ് കണ്ടെത്തൽ .  

മോട്ടോർ വാഹന വകുപ്പ് ബസ് പരിശോധിച്ചു. അപകടകരമായ റോഡിലെ ഡ്രൈവറുടെ പാച്ചിൽ അപകട കാരണമായെന്ന് നാട്ടുകാരും പറയുന്നു.

അപകടത്തിന് ശേഷം മുങ്ങിയ ഡ്രൈവർ ഒറ്റശേഖരമംഗലം സ്വദേശി ഡ്രൈവർ അരുൾ ദാസിനെ സുഹൃത്തിന്റെ വീട്ടിൽ നിന്നും പിടികൂടി.കണ്ണിന്റെ പുരികത്തിന് ചെറിയ പരിക്ക് മാത്രമാണ് ഡ്രൈവർക്കുള്ളത്.

റോഡിൻ്റെ അശാസ്ത്രീയത ഉയർത്തി റോഡ് ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.ആശുപ്രതിയിൽ ചികിൽസയിൽ ഉള്ളവരുടെ നില തൃപ്തികരമാണ്.

ENGLISH SUMMARY:

Nedumangad tourist bus accident; The cause of the accident was over speeding and negligence of the driver