TAGS

മായമില്ലാത്ത പാല്‍ വിപണിയിലെത്തിച്ച് കൊല്ലം തട്ടാർകോണത്തെ ക്ഷീരോൽപാദക സഹകരണ സംഘം. ക്ഷീരകര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന പാല്‍ പ്രത്യേകം പായ്ക്കറ്റുകളിലാക്കിയാണ് വില്‍പ്പന.

 

അരനൂറ്റാണ്ടായി ക്ഷീരകര്‍ഷകരോട് ചേര്‍ന്നു നിന്നതിന്റെ പ്രവര്‍ത്തന പാരമ്പര്യവുമായി കാലത്തിനൊത്ത് മാറിയിരിക്കുകയാണ് തട്ടാർകോണത്തെ ക്ഷീരോൽപാദക സഹകരണ സംഘം. ക്ഷീരകര്‍ഷകര്‍ എത്തിക്കുന്ന ശുദ്ധമായ പാല്‍ ഇവിടെ നിന്ന് മായമൊന്നും ചേര്‍ക്കാതെ ഉടന തന്നെ കവറുകളിലാക്കി വില്‍പ്പനയ്ക്ക് തയാറാക്കുന്നു. തട്ടാര്‍കോണം പാല്‍ നാട്ടിലെല്ലാം വിതരണം തുടങ്ങി. കർഷകരിൽ നിന്ന് ലീറ്ററിന് 47 രൂപയ്ക്കെടുക്കുന്ന പാൽ 54 രൂപയ്ക്കാണ് വില്‍പ്പന. നെയ് , തൈര്, സിപ്പ്അപ്പ് എന്നിവയ്ക്ക് പുറമേയാണ് പാല്‍ വില്‍പ്പനയും. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ആകെ മുപ്പതു ലക്ഷം രൂപയാണ് ചെലവഴിച്ചത്.

 

1500 ലീറ്റർ പാലാണ് ഒരുദിവസം ലഭിക്കുന്നത്. ഇതിലൂടെ ദിവസേന മൂവായിരം പായ്ക്കറ്റ് പാൽ വിപണിയിലെത്തും. പാലിന്റെ വിതരണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു.  55 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ക്ഷീരസംഘത്തില്‍ നൂറ് കർഷകരാണ് സ്ഥിരം അംഗങ്ങളായുളള