കണ്ണൂർ ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിപ്പോൾ ചെണ്ടുമല്ലികളാൽ സമൃദ്ധം. കാഴ്ച്ച ഭംഗി ഒരുക്കി 5 ഏക്കർ സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി. ഏപ്രിൽ മാസം തുടങ്ങിയ കൃഷി വിളവെടുപ്പിൽ എത്തി.

 

ആറളം ഫാം ഫ്ലവർ പ്രൊഡ്യൂസേർസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ 50 അംഗങ്ങൾ ചേർന്നാണ് 5 ഏക്കറിൽ പൂകൃഷി ആരംഭിച്ചത്.കണ്ണൂർ ജില്ലാ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന വി കെ അജിമോൾ, ഇരിട്ടി കൃഷി അസി.ഡയറക്ടർ കെ ബീന എന്നിവരാണ് പദ്ധതി ആസൂത്രണം ചെയ്തത്. സൊസൈറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ചെണ്ടുമല്ലികളുടെ പരിപാലനം. കണ്ണൂർ, ഇരിട്ടി എന്നിവിടങ്ങളിലായാണ് വിളവെടുത്ത പൂക്കളുടെ വിൽപ്പന.

 

ആവശ്യക്കാർക്ക് ഓർഡർ പ്രകാരം ഇവിടെനിന്നും പൂക്കൾ നൽകും. ചിത്രങ്ങൾ എടുക്കാനും ഇവിടെയ്ക്ക് നിരവധി പേർ എത്തുന്നു .