chandrayan1

ചന്ദ്രയാനെ വഹിക്കുന്ന റോക്കറ്റിന്‍റെയും പ്രധാന പേലോഡുകളുടെയും നിര്‍മാണത്തില്‍ മുഖ്യപങ്കുവഹിച്ചത് തിരുവനന്തപുരത്തെ  വിക്രം സാരാഭായ് സ്്പേസ് സെന്‍റര്‍.  ചന്ദ്രയാന്‍റെ കുതിപ്പിന് വഴികാട്ടുന്ന നാവിഗേറ്ററുകള്‍ ഒരുങ്ങിയതും തിരുവനന്തപുരത്താണ്. വെള്ളിയാഴ്ചത്തെ ലോഞ്ചിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായരുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ ശ്രീഹരിക്കോട്ടയിലേക്ക് പോയി. 

 

ഒറ്റക്കുതിപ്പിന് ചന്ദ്രയാനെ ഭൂമിയുടെ ഗുരുത്വാകര്‍ഷണം മറികടത്തി ഏകദേശം മൂന്നരലക്ഷം കിലോമീറ്റര്‍ മുന്നോട്ടെത്തിക്കണം. അതിന് ശേഷമാണ് ചന്ദ്രയാനെ ചന്ദ്രനുചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിക്കേണ്ടത്.ചന്ദ്രയാന്‍റെ  ആകാശായാത്ര LVM 3 എന്ന റോക്കറ്റിലൂടെയാണ്. അതിന്‍റെ നിര്‍മാണത്തില്‍ മുഖ്യ പങ്കുവഹിച്ചത് തിരുവനന്തപുരത്തെ വി.എസ്.എസ്.സിയാണ്. 

ചന്ദ്രോപരിതലത്തിലിറക്കുന്ന പേലോഡുകളിലും വി.എസ്.എസ്.സിയുടെ വലിയ സംഭാവനയുണ്ട്. ചന്ദ്രയാന്‍റെ ഗതിനിര്‍ണയ ഉപകരണങ്ങള്‍ തയ്യാറാക്കിയതും തിരുവനന്തപുരത്താണ്.