എണ്‍പതിന്റെ തുടക്കത്തിലാണ് പുരസ്കാരപ്രഖ്യാപനസമയത്ത് മമ്മൂട്ടി എന്ന നടന്റെ പേര് ആദ്യമായി ഉയര്‍ന്നുകേട്ടത്. ഐവി ശശി ടി ദാമോദരന്‍ കൂട്ടുകെട്ടില്‍ പിറന്ന അഹിംസ എന്ന ചിത്രത്തിലെ വാസുവെന്ന കഥാപാത്രത്തിന് കിട്ടിയത് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം. കാലം നന്‍പകല്‍ നേരത്തെത്തി നില്‍ക്കുമ്പോള്‍, നാല്‍പത്തി രണ്ടുവര്‍ഷത്തിനിപ്പുറം മഹാനടന്റെ കയ്യിലേക്ക് എട്ടാമത്തെ സംസ്ഥാനപുരസ്കാരം. മൂന്ന് ദേശീയ പുരസ്കാരങ്ങളുടെ കനംകൂടിയുണ്ട് അംഗീകരത്തിന്റെ ഷെല്‍ഫിന്. ഇങ്ങേത്തലയ്ക്കല്‍ പുതുതലമുറയില്‍നിന്ന് മികച്ച നടിയായി മാറുന്നത് വിന്‍സി അലോഷ്യസാണ്. തലമുറവ്യത്യാസത്തിന്റെ അപൂര്‍വ്വസൗന്ദര്യമുള്ള കാഴ്ച, പുരസ്കാരനിര്‍ണയത്തെ അര്‍ഥവത്താക്കുന്ന കാഴ്ച. (PLAY Visual) പട്ടികയിലൂടനീളമുണ്ട് ഈ തിളക്കം . ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി. നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി. പാട്ടിന്റെ ലോകത്ത് തലയെടുപ്പോടെ എം ജയചന്ദ്രനും മൃദുല വാരിയറും കപില്‍ കപിലനും റഫീഖ് അഹമ്മദും. അംഗീകാരിക്കപ്പെട്ടവരുടെ പേരുകള്‍ ഇങ്ങനെ നീളുമ്പോള്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്.