സിദ്ധിഖിന്റെ  പൊതുദർശനത്തിനിടെ നൊമ്പരക്കാഴ്ചയായി ലാല്‍. പ്രിയ സുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ  പലവട്ടം ലാൽ വിങ്ങിപ്പൊട്ടി.

 

സിദ്ദിഖ് ലാൽ എന്നത് ഒരൊറ്റയാളാണോ എന്ന് സംശയിച്ചതിൽ ആരെയും തെറ്റുപറയാനാവില്ല. അത്രമാത്രമായിരുന്നു ഇരുവരും തമ്മിലുള്ള ആത്മബന്ധം. ആ ബന്ധം വെളിവാക്കുന്നതായിരുന്നു പൊതുദർശന ചടങ്ങിലെ ലാലിന്റെ മുഖഭാവം. അടക്കിപ്പിടിച്ച ദുഃഖം പക്ഷെ ഇരുവരുടെയും ഗുരുനാഥൻ കൂടിയായ ഫാസിലിനെ കണ്ടപ്പോൾ അണമുറിഞ്ഞു. കണ്ടും മിണ്ടിയും നടന്ന കാലം കടന്ന് സിദ്ധിഖ് മടങ്ങുകയാണ്. അത് കണ്ട് നിൽക്കാനാവതെ ലാലും.