poliyam-thuruth-eco-tourism-village

മലബാറിന്റെ ടൂറിസം ഭൂപടത്തിൽ സജീവ സാന്നിധ്യമാകനൊരുങ്ങി  കാസർകോട്. കേരള സഹകരണ സംഘത്തിന്റെ സഹായത്തോടെ ഒരുക്കുന്ന പൊലിയാം തുരുത്ത് ഇക്കോ ടൂറിസം വില്ലേജ് ഈ മാസം സഞ്ചാരികൾക്ക് തുറന്നു നൽകും. ഇതോടെ സഹകരണമേഖലയിലെ ഏറ്റവും വലിയ എക്കോ ടൂറിസം വില്ലേജാണ് ജില്ലയിൽ യഥാർഥ്യമാകുന്നത്  

 

തൂക്ക് പാലം കടന്ന് പയസ്വിനി പുഴയുടെ ഒത്ത നടുവിൽ ഒറ്റപ്പെട്ടു കിടന്ന പൊലിയം തുരുത്തിലേക്ക് ഇനി സഞ്ചരികളൊഴുകും. ആറേക്കറിൽ പണി പൂർത്തിയാകുന്ന ഇക്കോ ടൂറിസം വില്ലേജ് ഈ മാസം 27 ന് സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ്.  നാല് കോടി രൂപ വകയിരുത്തി 2022 ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പൂർണമായും പ്രകൃതി സൗഹാർദമായൊരുക്കിയ വില്ലേജിൽ വാച്ച് ടവർ, കോൺഫറൻസ് ഹാൾ, പച്ചകറിതോട്ടം, നീന്തൽ കുളം, തുടങ്ങി നിരവധി സൗകാര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പദ്ധതി പൂർണമായും പ്രവർത്തനം തുടങ്ങുന്നതോടെ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കനുള്ള തയ്യാറെടുപ്പിലാണ് സഹകരണസംഘം 

 

Poliyam thuruth Eco Tourism Village will be opened for tourists this month