kuttavanji

TOPICS COVERED

പീച്ചി ഡാം സഞ്ചാരികളെ മാടി വിളിക്കുകയാണ്. എന്തിനാണനല്ലേ? കുട്ടവഞ്ചി സവാരി നടത്താൻ. ഒരാൾക്ക് 100 രൂപയാണ് യാത്രയ്ക്ക് നൽകേണ്ടത്. പകരം സഞ്ചാരിക്ക് ലഭിക്കുന്നതോ പ്രകൃതി കനിഞ്ഞു നൽകിയ സുന്ദര കാഴ്ചകളുടെ വേറിട്ട അനുഭവം. കാണാം ആ കാഴ്ചകൾ.

 

പ്രകൃതിയെ തൊട്ടറിഞ്ഞ് ഡാമിലുടെയൊരു യാത്ര ആതാണ് പീച്ചിയിലെ കുട്ടവഞ്ചി സവാരി. ചുറ്റും വശ്യതയാർന്ന അന്തരീക്ഷമാണ്. പ്രകൃതി ആകട്ടെ സമൃദ്ധം. ഈ യാത്ര ആർക്കാണ് ഇഷ്ടമല്ലാത്തത്.  സായാഹ്നമാണ് സഞ്ചാരികൾക്ക് ഏറെ പ്രിയം. പീച്ചി ഡാമിലൂടെയുള്ള ഈ സവാരി ഒരേസമയവും ആനന്ദവും കുളിർമയും നൽകുന്നു.  ഒരുപാട് വികസന സാധ്യതകളുടെ ആദ്യ ചുവടാണിത്. കൂടുതൽ വികസന മാതൃകകൾ പിന്നാലെയുണ്ട്.  ഒരു കുട്ടയിൽ തുഴച്ചിൽ കാരനെയും ചേർത്ത് 5 പേർക്ക് ഇരിക്കാം. ഒരു കുട്ടയ്ക്ക് 400 രൂപയാണ് വില. 20 മിനിറ്റായിരിക്കും യാത്ര. ഒരേസമയം നാലുപേർക്ക് സഞ്ചരിക്കാൻ കഴിയും. ലൈഫ് ജാക്കറ്റും വിദഗ്ധരായ തുഴച്ചിലുകാരും കുട്ടവഞ്ചിയിൽ ഉണ്ടാവും. 

ENGLISH SUMMARY:

Thrissur peechi dam tourism