വയനാട് പുൽപ്പള്ളിയിൽ മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരൻ പിടിയിൽ. ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫീസർ സന്ദീപ് ആണ് പിടിയിലായത്. മദ്യലഹരിയിലായിരുന്ന സന്ദീപ് ഓടിച്ച കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. വാഹനം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച സന്ദീപിനെ നാട്ടുകാരാണ് പിടികൂടിയത്. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരെയും സന്ദീപ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പുൽപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.