തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് കൂടുതൽ അതിഥികളെത്തിച്ചു തുടങ്ങി. മൂന്നു മയിലുകളെയാണ് മൂന്നു മന്ത്രിമാർ ചേർന്ന് കൂട്ടിലേക്ക് തുറന്നു വിട്ടത്. പാർക്ക്‌ അടുത്ത ഓണത്തിനു മുമ്പ് തുറക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു < 

 

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കാണ് മന്ത്രി സംഘം പുതിയ അതിഥികളെ തുറന്നു വിട്ടത്. തൃശൂർ മൃഗ ശാലയിൽ നിന്നും എത്തിച്ച മൂന്നു മയിലുകൾ. ഒരാൺ മയിലും രണ്ട് പെൺ മയിലുകളും. പക്ഷികളിൽ നിന്ന് ആദ്യമായെത്തുന്ന അതിഥികളാണിവർ. റവന്യൂ മന്ത്രി കെ.രാജൻ, വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, വനം മന്ത്രി എകെ ശശീന്ദ്രൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ധു തുടങ്ങിയവർ ചേർന്ന് മയിലിനെ കൂട്ടിലേക്ക് തുറന്നു വിട്ടു.

 

അടുത്ത ഓണത്തിന് മുമ്പ് സുവോജിക്കൽ പാർക്ക് തുറക്കാനാണ് തീരുമാനം. പാർക്കിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ അതിഥികളെത്തും. നേരത്തേ വൈഗ, ദുർഗ എന്നീ കടുവകളേയും എത്തിച്ചിരുന്നു. സുവോളജിക്കൽ പാർക്ക് ചരിത്ര സംഭവമാകുമെന്ന് എ.കെ ശശീന്ദ്രൻ

 

നിർമാണ പ്രവർത്തനങ്ങൾ ദ്രുത ഗതിയിൽ പൂർത്തീകരിച്ചു വരികയാണ്. കൂടുകളുടെ നിർമാണം ഏറെ കുറേ അവസാന ഘട്ടത്തിലെത്തി. ജിറാഫടക്കമുള്ള മൃഗങ്ങളെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി സ്ഥലം എം എൽ എ കൂടിയായ റവന്യൂ മന്ത്രി കെ. രാജൻ വന്യ ജീവി വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും സുവോളജിക്കൽ പാർക്കിൽ വെച്ച് നടന്നു. 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.