മലപ്പുറം മഞ്ചേരിയില്‍ വ്യാജ രസീതി അച്ചടിച്ച് ക്ഷേത്രഫണ്ട് തട്ടിയ പ്രാദേശിക സിപിഎം നേതാവായ ദേവസ്വം ഉദ്യോഗസ്ഥന്‍ ജോലിയില്‍ തുടര്‍ന്നതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ സ്വാധീനമെന്ന് സംശയം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ ജോലി രാജിവച്ച വിശ്വനാഥന് മലബാര്‍ ദേവസ്വം വീണ്ടും ജോലി നല്‍കുകയായിരുന്നു.

 

മഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറായ വിശ്വനാഥന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടി രാജിവച്ച അതേ തസ്തികയില്‍ തിരഞ്ഞെടുപ്പിന് ശേഷം മലബാര്‍ ദേവസ്വം വീണ്ടും നിയമനം നല്‍കുകയായിരുന്നു. വിശ്വനാഥന്‍ പത്താംക്ലാസ് പാസായിട്ടില്ല. മതിയായ യോഗ്യതയില്ലെങ്കിലും മാനുഷിക പരിഗണന നല്‍കി വിശ്വനാഥന് കരുവമ്പ്രം വിഷ്ണി കരിങ്കാളികാവ് ക്ഷേത്രത്തില്‍ വഴിപാട് അസിസ്റ്റന്‍റ് തസ്തികയില്‍ ജോലി  നല്‍കുന്നുവെന്നാണ് നിയമന ഉത്തരവിലുളളത്. സിപിഎമ്മിന്‍റെ ലോക്കല്‍ കമ്മിറ്റി അംഗവും ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു വിശ്വനാഥന്‍.

 

ക്ഷേത്രത്തിന്‍റെ പേരില്‍ വ്യാജ വഴിപാട് രസീത് അച്ചടിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കണ്ടെത്തലിനെ തുടര്‍ന്ന് വിശ്വനാഥനെ മലബാര്‍ ദേവസ്വം ജോലിയില്‍ നിന്ന്് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തട്ടിപ്പിന്‍റെ വ്യാപ്തി വ്യക്തമാവണമെങ്കില്‍ പൊലീസ് അന്വേഷണം ആവശ്യമുണ്ട്.  വിശ്വനാഥന്‍റെ രാഷ്ട്രീയ സ്വാധീനംകൊണ്ടാണ് മലബാര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കാതെ ഒളിച്ചു കളിക്കുന്നതെന്നാണ് ആക്ഷേപം.

 

printing fake temple receipt case follow up

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.