lotterycrimewb

സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി എഴുത്തു ലോട്ടറി നടത്തിയ രണ്ടുപേർ ആലപ്പുഴയിൽ അറസ്റ്റിൽ. ആലപ്പുഴ വലിയമരം സ്വദേശി ഫസലുദ്ദീൻ മണ്ണഞ്ചേരി സ്വദേശി നൗഫൽ എന്നിവരെയാണ് സൗത്ത് പൊലീസ്  അറസ്റ്റ് ചെയ്തത്.

ആളുകളുടെ പക്കൽ നിന്ന് 3 അക്ക നമ്പർ എഴുതി വാങ്ങിയ ശേഷം സമ്മാനം അടിച്ച കേരള ലോട്ടറി ടിക്കറ്റിലെ  നമ്പറുമായി ഒത്തുവന്നാൽ പണം നൽകുന്നതാണ് രീതി. പരമാവധി 5000 രൂപ യാണ് സമ്മാനം നൽകുന്നത്. ഓരോ മൂന്നക്ക നമ്പർ എഴുതി നൽകുമ്പോഴും  50രൂപയാണ്  നിരക്ക്. ആലപ്പുഴ ടൗൺ, അമ്പലപ്പുഴ, പുറക്കാട് എന്നീ സ്ഥലങ്ങൾ കേന്ദ്രമാക്കിയാണ്   എഴുത്തു ലോട്ടറി നടത്തിയിരുന്നത്. ആലപ്പുഴ ഡിവൈഎസ്പി ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് പൊലീസ് എസ് എച്ച് ഒ  എസ്.  അരുണിന്റെ നേത്യത്വത്തിലാണ് ഇവരെ പിടികൂടിയത്. 

Lottery Cheating at Alappuzha; Arrest 

വാര്‍ത്തകളുംവിശേഷങ്ങളുംവിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ