ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം പ്രശ്‌നബാധിത മേഖലകളിൽ റൂട്ട് മാർച്ചുമായി കേന്ദ്രസേന. പട്ടാമ്പിയിലെ വിവിധ ഭാഗങ്ങളിലായിരുന്നു റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ നിരീക്ഷണം. സുരക്ഷയുടെ ഭാഗമായി പൊലീസും മാര്‍ച്ചില്‍ പങ്കെടുത്തു.
പട്ടാമ്പിയിലെ ഓങ്ങല്ലൂർ, വല്ലപ്പുഴ, കാരക്കാട് പ്രദേശങ്ങളിലായിരുന്നു കേന്ദ്രസേനയുടെ നിരീക്ഷണം. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, പൊലീസ് എന്നിവരുടെ സംയുക്ത അഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ മുപ്പത്തി അഞ്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം പട്ടാമ്പി പൊലീസും പങ്കെടുത്തു.
വിവിധ പ്രശ്ന ബാധിത ഇടങ്ങളിലും സംഘർഷ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് റൂട്ട് മാർച്ച്. പാലക്കാട് ജില്ലയില്‍ അതീവ സുരക്ഷാ കരുതല്‍ സ്വീകരിക്കേണ്ട സ്ഥലമെന്ന് കണ്ടാണ് പട്ടാമ്പി തെരഞ്ഞെടുത്തത്. വല്ലപ്പുഴയിലും കാരക്കാടും ഓങ്ങല്ലൂരിലും നേരത്തെയും സമാനമായ റൂട്ട് മാർച്ച് നടത്തിയിട്ടുണ്ട്.
pattambi route march
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ