umarfaizymukkamandpmasalam

മു‌സ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെ നടപടി എടുത്തില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാന്‍ സമസ്തയില്‍ ധാരണ. ഇതേസംബന്ധിച്ച് സമസ്ത പണ്ഡിതന്മാര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് നിലപാട് അറിയിക്കും. 

മുക്കത്ത് നടന്ന ലീഗ് പാര്‍ലമെന്‍റ് മണ്ഡലം കണ്‍വെന്‍ഷനില്‍ പി.എം.എ. സലാം പറഞ്ഞ വാക്കുകളാണ് സമസ്ത നേതൃത്വത്തെ ഏറ്റവും ഒടുവില്‍ ചൊടിപ്പിച്ചത്. വിട്ടുവീഴ്ച്ചയില്ലെന്ന വ്യക്തമായ സന്ദേശമാണിതെന്ന് സമസ്ത മനസിലാക്കുന്നു. അതിനാല്‍ തിരിച്ചും അതേരീതിയില്‍ നേരിടാന്‍ തന്നെയാണ് തീരുമാനം. അധിക്ഷേപിക്കുന്നത് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെയാണെന്ന് ഏവരെയും ബോധ്യപ്പെടുത്തുമെന്നും സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

പി. എം. എ. സലാമിന്‍റെ പക്വതയില്ലാത്ത നിലപാടിന് ലീഗ് വലിയ വില നല്‍കേണ്ടി വരുമെന്നാണ് സമസ്തയുടെ മുന്നറിയിപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സലാമിന്‍റെ സമസ്ത വിരോധത്തിന് പിന്നില്‍ കാരണമെന്താണെന്നറിയാമെന്നും സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

Samasta warns that the league will have to pay a heavy price for  Muslim League State General Secretary P.M.A Salam's immature attitude.

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.