train

തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസിൽ യാത്രക്കാർക്ക് നരകയാത്ര. തിരക്ക് മൂലം കാലുകുത്തി നിന്നു പോലും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ. വന്ദേഭാരതിനായി പിടിച്ചിടുന്നത് മൂലം ട്രെയിൻ അരമണിക്കൂറോളംം വൈകിയോടുന്നതും പതിവ്.

 ദിവസേന അരമണിക്കൂറോളം വൈകിയാണ് വേണാട് എക്സ്പ്രസ് ഓടുന്നത്. കൃത്യസമയത്ത് ഓഫീസിൽ എത്താൻ ആവാതെ ശമ്പളം മുടങ്ങുന്നതിന്റെ സങ്കടത്തിലാണ് യാത്രക്കാർ. ട്രെയിൻ സ്റ്റേഷനിൽ എത്തിയാലും ദുരിതത്തിന്റെ അടുത്തഘട്ടം തുടങ്ങുകയായി. പലപ്പോഴും നിൽക്കാൻ പോലും ഇടമില്ല. 

എറണാകുളം പിന്നിട്ട് ട്രെയിൻ തൃപ്പൂണിത്തുറയിൽ എത്തുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം പിന്നെയും കൂടും. വാതിൽ പടിയിൽ പോലും തൂങ്ങിക്കിടന്ന് അപകടകരമായ രീതിയിൽ യാത്ര. ട്രെയിനിൽ കയറിപ്പറ്റാനാകാതെ യാത്രയിൽ നിന്ന് പിന്തിരിയുന്നവരും നിരവധി. യാത്രയിൽ തലകറക്കം പോലുള്ള ശാരീരികാസ്വസ്ഥതകൾ അനുഭവിക്കുന്നവരും കുറവല്ല. 

 ജനങ്ങളുടെ ഈ ബുദ്ധിമുട്ട് കണ്ടിട്ടും റെയിൽവേ കണ്ണടയ്ക്കുകയാണെന്നാണ് യാത്രക്കാരുടെ പരാതി. ശനി, ഞായർ ദിവസങ്ങളിലും പൊതു അവധിക്ക് തൊട്ടടുത്ത ദിവസങ്ങളിലും തിരക്ക് മറ്റു ദിവസങ്ങളെക്കാൾ മൂന്നിരട്ടിയാണ്. 

thiruvananthapuram shornur venad express passengers issue

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.