train-rush

TOPICS COVERED

  • കേരളത്തിലേക്ക് രണ്ട് സെപ്ഷ്യൽ ട്രെയിനുകൾ
  • ബുക്കിം​ഗ് ആരംഭിച്ചതായി ദക്ഷിണ റെയിൽവെ
  • ഒക്ടോബർ 10, 12 തീയതികളിൽ ചെന്നൈ- കോട്ടയം തീവണ്ടി

പൂജ അവധിക്കുള്ള തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് രണ്ട് സെപ്ഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവെ. എംജിആർ ചെന്നൈ സെൻട്രലിൽ നിന്നും കോട്ടയത്തേക്കും മംഗളൂരു ജംഗ്ഷനിൽ നിന്ന് എറണാകുളം ജം​ഗ്ഷനിലേക്കും തിരിച്ചുമാണ് പ്രത്യേക തീവണ്ടികൾ സർവീസ് നടത്തുക. ബുക്കിം​ഗ് ആരംഭിച്ചതായി ദക്ഷിണ റെയിൽവെ വ്യക്തമാക്കി. 

Also Read: തെക്കന്‍ കേരളത്തിലെ യാത്ര ദുരിതത്തിന് പരിഹാരം; മെമു ഓടിത്തുടങ്ങി

ഒക്ടോബർ 10, 12 തീയതികളിൽ രാത്രി 11.55 നാണ് ചെന്നൈ സെൻട്രലിൽ നിന്നും കോട്ടയത്തേക്കുള്ള സർവീസ് (06195) ആരംഭിക്കുക. ഉച്ചയ്ക്ക് 1.45 ന് ട്രെയിൻ കോട്ടയത്തെത്തും. ഒക്ടോബർ 11, 13 തീയതികളിലാണ് കോട്ടയത്ത് നിന്നുള്ള മടക്ക സർവീസ് (06196). വൈകീട്ട് 4.45 ന് കോട്ടയത്ത് നിന്നും പുറപ്പെട്ട് 8.20 തിന് ചെന്നൈയിലെത്തും.

കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ്. 8 സ്ലീപ്പർ ക്ലാസ്, 10 ജനറൽ ക്ലാസ് എന്നിവയാണ് സ്പെഷ്യൽ ട്രെയിനിലുണ്ടാവുക. 

Also Read: കൂലിപ്പണിക്കായി കേരളത്തിലെത്തി; ബംപർ വിറ്റ ഭാ​ഗ്യശാലി; കോടീശ്വരനായി നാ​ഗരാജു

06155 എറണാകുളം ജം​ഗ്ഷൻ മംഗളൂരു ജം​ഗ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് 10-ാം തീയതി ഉച്ചയ്ക്ക് 12.30 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി ഒൻപത് മണിക്ക് എറണാകുളത്ത് എത്തും. 11 ന് മംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 1.50 തിന് പുറപ്പെട്ട് രാത്രി 9.25 ന് എറണാകുളത്തെത്തുന്ന തരത്തിലാണ് സർവീസ്.

കേരളത്തിൽ ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, കാസർകോട്, മംഗളൂരു ജം​ഗ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. 

ENGLISH SUMMARY:

Railway announce two special trains to kerala to cover Pooja holiday rush.