busscooter

കോഴിക്കോട്ട് ബസിന് മുന്നിൽ സ്കൂട്ടറുമായി യുവാവിന്‍റെ അഭ്യാസ പ്രകടനം. കോഴിക്കോട് മീഞ്ചന്തയില്‍ ഇന്നലെ വൈകിട്ടാണ് സ്വകാര്യ ബസിന് മുന്നിൽ അപകടകരമായ രീതിയിൽ യുവാവ് സ്കൂട്ടർ ഓടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലായി സ്വദേശി ഫർഹാന് എതിരെ പന്നിയങ്കര പൊലീസ് കേസെടുത്തു. അപകടകരമായ ഡ്രൈവിങ്ങ്, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും യുവാവും ബസ് ഡ്രൈവറും തമ്മില്‍ മറ്റു പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി. ബസ് ഡ്രൈവർ പലതവണ ഹോൺ മുഴക്കിയിട്ടും യുവാവ് പിൻമാറിയില്ല എന്നാണ് പരാതി. മോട്ടോര്‍ വാഹനവകുപ്പും ഫർഹാന് നോട്ടീസ് നല്‍കിയിട്ടുണ്ട്. യുവാവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് ആർടിഒ അറിയിച്ചു.

young man riding bike infront of bus video goes viral