അമ്മയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന പെണ്‍കുട്ടികളെ സ്റ്റോപ്പിലിറക്കാതെ ബസ് പോയെന്നു പരാതി. മട്ടാഞ്ചേരി–ആലുവ റൂട്ടിലോടുന്ന സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരെ ചക്കരപ്പറമ്പ് സ്വദേശി ഷിബി ഗോപകുമാര്‍ പാലാരിവട്ടം പൊലിസില്‍ പരാതി നല്‍കി.

ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം. ഷിബി ഗോപകുമാറും ആറും ഒന്‍പതും വയസ്സുള്ള 2 പെണ്‍കുട്ടികളുമായി ഷിപ്‌യാര്‍ഡ് സ്റ്റോപ്പില്‍ നിന്നാണ് ബസില്‍ കയറിയത്.  പാലാരിവട്ടം സ്റ്റോപ്പില്‍ ഷിബി ഇറങ്ങിയപ്പോഴേക്കും ബസ് മുന്നോട്ടെടുത്തു. മക്കള്‍ ഇറങ്ങാനുണ്ടെന്നു പറഞ്ഞിട്ടും ബസ് നിര്‍ത്തിയില്ല. മറ്റു യാത്രക്കാര്‍ ബഹളം വെച്ചപ്പോള്‍ അടുത്ത സ്റ്റോപ്പില്‍ ബസ് നിര്‍ത്തി മറ്റൊരാള്‍ക്കൊപ്പം കുട്ടികളെ ഇറക്കി. തൊട്ടുപിന്നാലെ ഓട്ടോറിക്ഷയില്‍ വന്നാണ് ഷിബി മക്കളെ കൈപ്പറ്റിയത്. തുടര്‍ന്ന് ഷിബി പാലാരിവട്ടം പൊലിസ് സ്റ്റേഷനിലെത്തി ബസ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി. 

Mother complaint against bus 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.