വീട്ടുമുറ്റത്ത് ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക് ഒരുക്കിയിരിക്കുകയാണ് പത്തനംതിട്ട തട്ടയിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായ നന്ദകിഷോര്‍. അടുത്തിടെ ബോട്ടിങ്ങിനും സൗകര്യമൊരുക്കി. പിതാവിന്‍റെ കുതിര, ഒട്ടകം, കഴുതകള്‍ തുടങ്ങിയവയ്ക്ക് തീറ്റനല്‍കുന്നതിന്‍റെ ചുമതല സ്വയം ഏറ്റെടുത്തിരിക്കുകയാണ് നന്ദകിഷോര്‍
പിതാവ് സിനിമാ ഷൂട്ടിനായി മൃഗങ്ങളേയും കുതിരവണ്ടി അടക്കമുള്ള സാധനങ്ങളും വാടകയ്ക്ക് കൊടുക്കുണ്ട്. അങ്ങനെ നിര്‍ബന്ധിച്ചാണ് പോണിക്കുതിര അടക്കമുള്ളവയെ വാങ്ങിയത്.ഇവയുടെ തീറ്റയുടെ ക്രമീകരണം നോക്കും. ഒപ്പം ചില സിനിമകളില്‍ അഭിനയിച്ച താരങ്ങളും ഇവിടെയുണ്ട്. ക്രമേണ പുതിയ ചില പദ്ധതികളും മനസിലുണ്ട്.