ഗുരൂവായൂരിലെ റയില്‍വെ മേല്‍പ്പാലം ഇന്ന് തുറക്കും. മുപ്പതു കോടി രൂപ ചെലവിട്ട് കിഫ്ബിയാണ് പാലം നിര്‍മിച്ചത്. 

510 മീറ്ററാണ് പാലത്തിന്റെ നീളം. പത്തു മീറ്റര്‍ വീതിയും. പാലം നിര്‍മിക്കാന്‍ ആദ്യം പണം മുടക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കിഫ്ബി മുഖേനയാണ് പണം കണ്ടെത്തിയത്. മുപ്പതു കോടി രൂപയാണ് ചെലവ്. പണി കഴിഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പാതി റയില്‍വേ നല്‍കും. 2021 ജനുവരിയിലാണ് പാലം പണി തുടങ്ങന്‍ ശിലയിട്ടത്. നവംബറിലാണ് പാലം നിര്‍മാണം തുടങ്ങിയത്. പന്ത്രണ്ടു മാസം കൊണ്ട് പണി തീര്‍ക്കുെമന്നായിരുന്നു വാഗ്ദാനം. പല കാരണങ്ങളാല്‍ പണി നീണ്ടുപോയി. പാലം പണി കാരണം ഗുരുവായൂരിലേക്ക് പലവഴി വളഞ്ഞ് പോകേണ്ട അവസ്ഥയായിരുന്നു. മറുനാടുകളില്‍ നിന്ന് വരുന്നവര്‍ക്ക് അതുക്കൊണ്ടുതന്നെ വഴി തെറ്റുമായിരുന്നു. മാത്രവുമല്ല, റോഡിന്റെ മോശാവസ്ഥയും യാത്രാദുരിതം സൃഷ്ടിച്ചിരുന്നു. പാലം തീരുന്നതോടെ ഇതിനെല്ലാം പരിഹാരമായി. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ മുഖേന പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഗുരുവായൂര്‍ റയില്‍വേ മേല്‍പാലത്തിന്റെ ആകാശദൃശ്യങ്ങളില്‍ പാലത്തിന്റെ നിര്‍മാണ ഭംഗി വ്യക്തമായി അറിയാം. 

Railway flyover at Guruvayur will be opened today