talkingpoint

യൂത്ത് കോണ്‍ഗ്രസിനെ പ്രതികൂട്ടിലാക്കിയ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ സാഹചര്യം. ഇവരെ അടുത്ത നാല് ദിവസം പൊലീസ് ചോദ്യംചെയ്യും.  പ്രധാനപ്പെട്ട മറ്റൊരു കാര്യം, കേസിലെ പ്രതികള്‍ പിടിയിലാകുമ്പോള്‍ സഞ്ചരിച്ചിരുന്നത് നിലവിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ കാറിലായിരുന്നു എന്നതാണ്. എന്നാല്‍, ഇവരെ പ്രതികളാക്കുമെന്ന് അറിയില്ലായിരുന്നുവെന്നാണ് രാഹുല്‍ പ്രതികരിച്ചത്. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അവരെ തള്ളിപ്പറയുമെന്നും... വ്യാജകാര്‍ഡുകള്‍ യൂത്ത്കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതായി സ്ഥിരീകരിച്ച പൊലീസ്, എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനാണ് വ്യാജകാര്‍ഡ് തയാറാക്കിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എഴുതിചേര്‍ത്തിട്ടുണ്ട്.. കേസില്‍ സിപിഎമ്മും യൂത്ത് കോണ്‍ഗ്രസും ഒത്തുകളിക്കുന്നുവെന്നാണ് യുവമോര്‍ച്ച ആരോപിക്കുന്നത്. ഒപ്പം പ്രക്ഷോഭം ശക്തമാക്കുമെന്നും അവര്‍ പറയുന്നു. വ്യാജ ഐഡിയില്‍ ഇനി തെളിയാനെന്തൊക്കെ ?

Talking point on fake id card case