ശബരിമലയിൽ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം ദര്‍ശനമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ തീരുമാനത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമടക്കം പരസ്യ വിമർശനവുമായി രംഗത്തുവന്നു. ബിജെപിയും ഹൈന്ദവസംഘടനകളും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതോടൊപ്പം പ്രതിഷേധപരിപാടികളും ആസൂത്രണം ചെയ്യുന്നു. വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ഇന്ന് പ്രതിഷേധ സംഗമവും ചേർന്നു. തീരുമാനത്തില്‍ നിന്ന് സര്‍ക്കാരും ദേവസ്വംബോര്‍ഡും പിന്നോട്ട് പോയില്ലെങ്കില്‍ അയ്യപ്പ ഭക്തരെ സന്നിധാനത്തെത്തിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്. മുൻ വർഷങ്ങളിലേതുപോലെ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്താൻ സമ്മർദ്ദമേറുമ്പോഴും സര്‍ക്കാര്‍ ഇതുവരെ വഴങ്ങിയിട്ടില്ല. ടോക്കിങ് പോയിന്‍റ് ചര്‍ച്ചചെയ്യുന്നു.. സ്പോട്ട് ബുക്കിങ്ങില്‍ പിടിവാശിയോ?