നൂറ്റിരണ്ടാം വയസിലും കൃഷിയിടത്തിൽ സജീവമാണ് തൃശൂർ വെള്ളിക്കുളങ്ങര സ്വദേശിയായ വർഗീസ്. മരുന്നും ചികിൽസയും ഇതുവരെ വേണ്ടിവന്നിട്ടില്ല. ഇതിന്റെ കാരണം ലഹരി ഒരിക്കലും ഉപയോഗിക്കാത്തതാണെന്ന് വർഗീസ് വിശ്വസിക്കുന്നു.
1922 മേയിലായിരുന്നു വെള്ളിക്കുളങ്ങര നെറ്റിക്കാടൻ വർഗീസിന്റെ ജനനം. മേലൂരിലെ കർഷക കുടുംബത്തിലായിരുന്നു ജനനം. ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം. പിന്നെ, പിതാവിനൊപ്പം കൃഷിയിടത്തിലിറങ്ങി. അന്നു തൊട്ട് ഇന്നു വരെ കൃഷിപ്പണിയാണ്. ഇഞ്ചിപ്പുല്ലായിരുന്നു ആദ്യ കൃഷി. വിവാഹിതനായ ശേഷം മേലൂരിൽ നിന്ന് വെള്ളിക്കുളങ്ങര പോത്തൻചിറയിൽ എത്തി. വയസ് നൂറ്റിരണ്ട്. ഇപ്പോഴും ആരുടേയും പരസഹായം വേണ്ട. ദൈനംദിന കാര്യങ്ങളിൽ. പറയത്തക്ക അസുഖങ്ങളൊന്നുമില്ല. ഭാര്യ ത്രേസ്യക്കുട്ടി ഈയിടെയാണ് മരിച്ചത്. തൊണ്ണൂറാം വയസിൽ. മൂന്നു ആൺമക്കളും ഒരു മകളും പേരക്കുട്ടികളും അടങ്ങുന്നതാണ് കുടുംബം. പുലർച്ചെ എഴുനേല്‍ക്കും. പറമ്പിലിറങ്ങി ചെറിയ കൃഷിപ്പണികൾ ചെയ്യും. വീട്ടിൽ നിന്ന് പുറത്തേയ്ക്കുള്ള യാത്ര ഇല്ലെന്നു മാത്രം.
ജീവിതത്തിൽ ഇന്നേ വരെ പുകവലിയോ മദ്യപാനമോ ഇല്ല. വാർധക്യ കാലത്തും ആരോഗ്യത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന പുതുതലമുറയോടുള്ള ഉപദേശം ലഹരിവർജനം ആണ്.
Vayassinazhak Nettikkadan Varghese from thrissur