arrest

ആലുവ മൂന്നാർ രാജപാതയിൽ സഞ്ചരിക്കുന്നതിനിടെ വനത്തിൽ അതിക്രമിച്ച് കയറിയ 10 യുവാക്കൾ അറസ്റ്റിൽ. നേര്യമംഗലം റേഞ്ചിൽ വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആവർക്കുട്ടി ഭാഗത്താണ് യുവാക്കൾ അതിക്രമിച്ചു കടന്നത്. യുവാക്കളോടൊപ്പമുണ്ടായിരുന്ന വളർത്തുനായയെയും സഞ്ചരിച്ചിരുന്ന വാഹനങ്ങളും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പാത ഹൈക്കോടതി നിർദേശത്തെ തുടർന്ന് സഞ്ചരികൾക്കായി തുറന്നു നൽകിയിരുന്നു. എന്നാൽ പാതയുടെ ഇരുവശത്തും വനമായതിനാൽ വാഹനങ്ങൾ നിർത്താനോ വനത്തിൽ പ്രവേശിക്കാനോ പാടില്ലെന്ന് കർശന നിർദേശം നൽകിയിരുന്നു. വനത്തിൽ വാഹനം ഉപയോഗിച്ച് കയറിയതിനും വന്യമൃഗങ്ങൾക്കും പരിസ്ഥിതിക്കും ദോഷകരമാം വിധം പെരുമാറുകയും ചെയ്തതിനാണ് യുവാക്കൾക്കെതിരെ കേസെടുത്തത്. വൈദ്യപരിശോധനക്ക് ശേഷം യുവാക്കളെ അൽപ്പസമയത്തിനകം ദേവികുളം കോടതിയിൽ ഹാജരാക്കും.

10 youths were arrested at Aluva