സാധാരണയായി വിദ്യാലയങ്ങളുടെ ചുറ്റുവട്ടം മനോഹരമാക്കുന്നത് ചുവർ ചിത്രങ്ങളും പൂന്തോട്ടങ്ങളും നിർമ്മിച്ചുകൊണ്ടാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാവുകയാണ് ഇടുക്കി ജില്ലയിലെ ഒരു സ്കൂൾ. കുഴിത്തോളു ദീപ ഹൈസ്കൂളിൽ എത്തുന്ന ആരെയും സ്വീകരിക്കുന്നത് പച്ചക്കറികൾ കൊണ്ട് തീർത്ത പൂന്തോട്ടമാണ്. ആ കാഴ്ചകളിലേക്ക്
ദീപാ ഹൈസ്കൂളിലെത്തുന്നവരെ കാത്തിരിക്കുന്നത് ഈ കാഴ്ചയാണ്. ചെറിയ കയറുകളിൽ പടർന്നു കയറുന്ന വിവിധയിനം പച്ചക്കറികൾ. അത് ജൈവവേലി പോലെ സ്കൂളിനെ സംരക്ഷിക്കുന്നു. അധ്യാപകരുടെയും അനധ്യാപകരുടെയും കുട്ടികളുടെയും സംരക്ഷണയിലാണ് കൃഷി പുരോഗമിക്കുന്നത് കോവിഡ് കാലത്ത് സ്കൂളിൽ ഉണ്ടായിരുന്ന പൂന്തോട്ടം സംരക്ഷിക്കുവാൻ സാധിക്കാതെ നശിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൂന്തോട്ടത്തിന് സമാനമായി കൃഷി വിളകൾ നടുകയെന്ന ആശയം നടപ്പിലാക്കിയത് സ്കൂൾ മുറ്റത്തെ കൃഷി കൂടുതൽ വിപുലമാക്കനുള്ള ശ്രമത്തിലാണ് അധ്യാപകരും വിദ്യാർഥികളും.
Idukki raja school vegetable garden