TAGS

തിരുവനന്തപുരം കോവളം ആഴാകുളത്ത് പൊട്ടിപ്പൊളിഞ്ഞ റോഡ് അറ്റകുറ്റപ്പണി പ്രഹസനം എന്ന് ആരോപിച്ച് നാട്ടുകാർ പണി തടഞ്ഞു.  ശനിയാഴ്ച നടക്കുന്ന നവ കേരള സദസ്സിന്റെ ഒരുക്കങ്ങളുടെ ഭാഗമാണ് തട്ടിപ്പ് പണിയെന്നാണ് ആരോപണം. 

ആഴാകുളം റോഡിങ്ങനെ പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. നാട്ടുകാരുടെ പരാതിക്ക്് പുല്ലുവില കല്പിക്കാത്തോരൊക്കെ 

നവകേരള സദസ് വന്നതോടെ ഒാടിക്കൂടി. പിന്നെ കുഴിയടക്കലായി , ടാറിടലായി സര്‍വ്വത്ര ബഹളം . ഇതെല്ലാം കണ്ട നാട്ടുകാര്‍ക്ക് കാര്യം പെട്ടെന്ന് പിടികിട്ടി. ആവശ്യത്തിന് ടാര്‍ ഉപയോഗിക്കാതെ, ഒാട മൂടാതെ നടത്തുന്ന തട്ടിപ്പ് പരിപാടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. 

നാട്ടുകാർ  ഉദ്യോഗസ്ഥരെയും കരാറുകാരനെയും തടഞ്ഞു. തട്ടിക്കൂട്ടിയ ഭാഗങ്ങളില്‍ വീണ്ടും  പണി നടത്താമെന്ന് അധികൃതർ സമ്മതിച്ചു. ടാറിങ് നടത്തിയ ഭാഗം പൂർണമായും ഇളക്കി പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചു . പൊലീസെത്തി കരാറുകാരനുമായി സംസാരിച്ചു  ജല അതോറിറ്റി അധികൃതര്‍ ഉൾപ്പെടെ ഉള്ളവരെ സ്ഥലത്തെത്തിച്ചു റോഡ് അറ്റകുറ്റപ്പണി കുറ്റമറ്റ രീതിയിൽ നടത്താം എന്ന് ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. 

Trivadnrum road construction issue