Kanam

ഉദ്ഘാടനത്തിന് കാനം രാജേന്ദ്രനെ കാത്തിരുന്ന വണ്ടൂരിലെ സിപിഐ ഓഫീസ് ഇനി കാനം രാജേന്ദ്രൻ സ്മാരകമാണ്. സംസ്ഥാനത്തെ ആദ്യത്തെ കാനം രാജേന്ദ്രൻ സ്മാരകമാണ് വണ്ടൂരിൽ ഉദ്ഘാടനം ചെയ്തത്.

വണ്ടൂരിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രനാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. അങ്ങനെയായിരുന്നു നിശ്ചയിച്ച് വെച്ചിരുന്നതും. കാനം അപ്രതീക്ഷിതമായി വിടപറഞ്ഞതോടെ ഓഫിസ് ഉദ്ഘാടനവും നീണ്ടു. ഇന്നലെ വൈകീട്ട് ഓഫിസ് ഉദ്ഘാടനം കഴിഞ്ഞു. റവന്യു മന്ത്രി കെ. രാജനായിരുന്നു ഉദ്ഘാടകൻ. കാനം രാജേന്ദ്രൻ തുറന്നു കൊടുക്കേണ്ടിയിരുന്ന ഓഫിസിന് അദ്ദേഹത്തിന്റെ തന്നെ നാമധേയം.

സംസ്ഥാനത്തെ ആദ്യത്തെ കാനം രാജേന്ദ്രൻ സ്മാരകം കൂടിയാണ് വണ്ടൂരിലേത്. ചടങ്ങിൽ കാനത്തിന്റെ ഫോട്ടോ അനാച്ഛാദനം സിപിഐ സംസ്ഥാന സെക്രട്ടറി പി പി സുനീർ നിർവഹിച്ചു.