police-control

TAGS

പുതുവത്സരാഘോഷത്തിന് കൊച്ചിയില്‍ നിയന്ത്രണവും പരിശോധനയും കടുപ്പിച്ച് പൊലീസ്. 1500 പൊലീസുകാരെയാകും നിയോഗിക്കുക.  സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ് സംഘങ്ങളും ഉണ്ടാകും. രാത്രി പാതയോരങ്ങളിലുള്‍പ്പെടെ അനധികൃത ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ല. 

 

പുതുവല്‍സരാഘോഷത്തില്‍ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പൊലീസ് നിരീക്ഷണത്തില്‍ ആയിരിക്കും. പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കരുതേണ്ടതാണെന്നാണ് പൊലീസ് നിര്‍ദേശം. മദ്യം മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കുന്നില്ലെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. പ്രധാന ഇടങ്ങളില്‍ മഫ്ടി പൊലീസിന്റെ സാനിധ്യമുണ്ടാകും. മദ്യപിച്ചുവാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മദ്യവും മയക്കുമരുന്നും പിടികൂടുന്നതിന് പ്രത്യേസംഘത്തെയും നിയോഗിച്ചിട്ടുണ്ട്

 

ജില്ലാഅതിര്‍ത്തികളില്‍ പ്രത്യേക പരിശോധന ഉണ്ടാകും. ഗുണ്ടകള്‍, ലഹരിവില്‍പ്പനക്കാര്‍ തുടങ്ങി മുന്‍പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെല്ലാം പൊലീസ് നിരീക്ഷണത്തില്‍ ആയിരുക്കും. ആഘോഷങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷനുകളില്‍ അറിയിച്ചിരിക്കണമെന്ന കര്‍ശന നിര്‍ദേശവും പൊലീസ് നല്‍കിയിട്ടുണ്ട്