കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല സബ് സ്റ്റേഷന്റെ ഇരുമ്പ് ഗേറ്റിൽ കുടുങ്ങിയ നായ്ക്കുട്ടിയെ രക്ഷിച്ചു. ഗേറ്റിന്റെ അഴിക്കുള്ളിലാണ് നായയുടെ തലകുടുങ്ങിയത് . സെക്യൂരിറ്റി ഒാഫീസര്‍ വിജയന്റെ നേതൃത്വത്തില്‍ സബ് സ്റ്റേഷനിലെയും സുരക്ഷാ വിഭാഗത്തിലെയും ജീവനക്കാര്‍ ചേര്‍ന്ന് കട്ടര്‍ ഉപയോഗിച്ച് അഴികള്‍ അറുത്താണ് നായ്ക്കുട്ടിയെ മോചിപ്പിച്ചത്.
സമയമെടുത്താണ് ജീവനുവേണ്ടി കേണ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയത്. കട്ടര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയില്‍ ചിലരുടെ ആശങ്കയും ടെന്ഷനടിക്കരുതെന്ന ആശ്വസിപ്പിക്കലുമെല്ലാം വിഡിയോയില്‍ കാണാം. എല്ലാവരുടെയും ആശങ്കകള്‍ അവസാനിപ്പിച്ച് ഒടുവില്‍ നായ്ക്കുട്ടി തിരിച്ച് ജീവിതത്തിലേക്ക്.
Security guards saved dog’s life in Cochi Cusat