ഒത്തൊരുമിച്ചുള്ള ആനന്ദ തിമിർപ്പ്, എന്നാലോ ഒട്ടും ആർഭാടം പാടില്ല.. ചമയത്തിലും ചുവടിലും.. അങ്ങനെ നോക്കിയാൽ തിരുവാതിര മത്സരം മിതത്വവും ആഡ്യത്വവും പുലർത്തേണ്ട മങ്കമാർ കളിയാണ്. തിരുവാതിരക്കളിയിൽ പുതുമ എന്തിരിക്കുന്നു.. ചോദ്യമിതാണെങ്കിൽ പുതുമകൾ ഒന്നും പാടില്ല എന്നാണ് മാനുവൽ നിയമം എന്നാണ് മറുപടി. പഴമയുടെ പെരുമ വിടാതെ എത്ര കണ്ട് തന്മയത്തോടെ ആടിക്കളിക്കുന്നു അവിടെയാണ് തിരുവാതിരക്കളിയുടെ സമ്മാനം.
പാർവതി തനയനെ വന്ദിച്ചു തുടക്കം. ചവിട്ടി അമർന്നിരുന്നു കൂപ്പുകൈകളോടെ ആണ് ഗണപതി സ്തുതി. പിന്നെ സരസ്വതി വന്ദനം .. വെളുത്ത താമരയിൽ വസിക്കുന്ന സരസ്വതിയെ വണങ്ങുന്നത് ചുവട് പിഴക്കാതിരിക്കാൻ.പിന്നെ കൃഷ്ണ വർണന. അമ്പാടി ഗുണം വർണിക്കുന്ന ശ്രീകൃഷ്ണ സ്തുതിയോ രാധാ പ്രണയമോ ഒക്കെ ആവാം .. പൂതന കണ്ട അമ്പാടി ഭവനം വർണിച്ചായിരുന്നു തിരുവനതപുരതെ മങ്കമാർ തിരുവാതിരയാടിയത്. പന്തടിച്ചു കളിക്കുന്ന മങ്കമാരെ കാണിക്കുമ്പോഴൊന്നും അതിപ്രസരമാർന്ന് ഒന്നുമേ പാടില്ല..
പിന്നെ കുമ്മി.. മങ്കമാർ സർവം മറന്ന് ഉല്ലസിക്കുന്നു എന്ന് കാണിക്കുന്നതാണ് കുമ്മി. ശേഷം മാധ്യമവധിയിൽ മംഗളം പാടിയാണ് മറ്റൊരു കൂട്ടർ അവസാനിപ്പിച്ചത് ..സെറ്റ് മുണ്ടുടുത്ത് , മുടി വട്ടക്കെട്ട് കെട്ടി ദശപുഷ്പം ചൂടി പേരിനൊരു മുല്ലമാല. കഴുത്തിൽ പൂത്താലിയോ, നാഗപ്പാടാമോ പാലക്കാമാലയോ ആവാം. ഒരു മണിമല അല്ലെങ്കിൽ അവിൽമാല,വേപ്പിലുഷ ഒക്കെ ഇടുന്നവരും ഉണ്ട്.. കൂടെ കാശുമാലയും. കാൽചുറ്റ് ആണ് സങ്കൽപം എന്നു വെച്ചാൽ പാദസരം.
Thiruvathira kali without any modifications