siren

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം വൈക്കം നഗരസഭയിൽ വീണ്ടും ഉയരുന്ന സൈറനൊപ്പം വിവാദവും ഉയരുന്നു.. തകരാറിലായി കിടന്നിരുന്ന സമയമറിയിക്കാനുള്ള സൈറൻ മാറ്റി പുതിയത്  സ്ഥാപിക്കുന്നതിനെ ചൊല്ലിയാണ് വിവാദം.  ചട്ടവിരുദ്ധമായി വാങ്ങിയ സൈറൺ അഴിമതിയെന്ന ആരോപണത്തിൽ നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം ഉണ്ടായി.

വൈക്കം ടൗണിൽ സമയം അറിയിക്കാൻ മുഴങ്ങിക്കേട്ടിരുന്ന  സൈറന് കഴിഞ്ഞ ഒന്നര വർഷമായി അനക്കമില്ലായിരുന്നു.ആക്ടിംഗ് ചെയർമാൻ പിറ്റി.സുഭാഷ് വാങ്ങിയ പുതിയ സൈറൺ ആണ് വിവാദം.. പിന്നാലെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ആക്ടിംങ്ങ് ചെയർമാന് നേരെ.. 

നഗരസഭയുടെ അക്കൗണ്ടുകൾ മറ്റൊരു ബാങ്കിലേക്ക് മാറ്റാമെന്ന രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സി എസ് ആർ ഫണ്ട് വാങ്ങിച്ചെന്നും പരാതി.ആരും തിരിഞ്ഞു നോക്കാതെ കിടന്ന സൈറൺ ആഴ്ചകൾ കൊണ്ട് പ്രവർത്തന സജ്ജമാക്കുന്നതിലുള്ള അസഹിഷ്ണുതയെന്നാണ് ഭരണപക്ഷവാദം ഇതിനിടെ നഗരസഭയിൽ സൈറൺ സ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. സംഭവം വിവാദമായതോടെ സൈറൺ  അടുത്ത ആഴ്ചയെങ്കിലും മുഴങ്ങുമോയെന്നാണ് സംശയം.

vaikom nagarasabha controversy over siren