adm-home

എഡിഎം നവീന്‍ ബാബുവിന്‍റെ മൃതദേഹത്തെ അനുഗമിച്ച് കണ്ണൂര്‍ കലക്ടര്‍ പത്തനംതിട്ടയിലെത്തിയിട്ടും വീട്ടിലേക്ക് വരാന്‍ അനുമതി നല്‍കാതിരുന്നത് കടുത്ത അമര്‍ഷം കൊണ്ടെന്ന് കുടുംബം. എഡിഎമ്മിന്‍റെ  മരണത്തിന് ഉത്തരവാദി പി പി ദിവ്യ മാത്രമല്ല.  കലക്ടര്‍ അരുണ്‍ കെ വിജയനും പങ്കുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ കടുക്കുകയാണ്.  കുടുംബം നല്‍കിയ മൊഴിയില്‍ കലക്ടര്‍ക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുണ്ട്. എഡിഎമ്മിന് അത്യാവശ്യ അവധി പോലും നല്‍കിയില്ലെന്നും നല്‍കിയാല്‍ തന്നെ കലക്ടര്‍ ഉടന്‍  തിരിച്ചു വിളിക്കുമായിരുന്നുവെന്നും   കുടുംബം പറയുന്നു.  കലക്ടറുടെ ഉത്തരവാദിത്തങ്ങള്‍ കൂടി എഡിഎമ്മിനു നല്‍കുന്ന സാഹചര്യമായിരുന്നെന്നും കുടുംബം വ്യക്തമാക്കുന്നു. Also Read: നവീന്റെ മരണത്തില്‍ വകുപ്പുതല അന്വേഷണം; കലക്ടറുടെയും ദിവ്യയുടെയും ഇടപെടലുകള്‍ അന്വേഷിക്കും

നവീന്‍റെ സംസ്കാരച്ചടങ്ങിലേക്ക് കലക്ടര്‍ എത്തുന്നതില്‍ അമര്‍ഷമുണ്ടായിരുന്നെന്നും അതിനാലാണ് അനുമതി നല്‍കാതിരുന്നതെന്നും കുടുംബം വ്യക്തമാക്കി. കലക്ടര്‍–എഡിഎം ബന്ധം സൗഹൃദപരമായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ്  എഡിഎമ്മിന്‍റെ ബന്ധുക്കളുടെ മൊഴി.  സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ വൈകിപ്പിച്ചു. അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 

 

സംസ്കാര ചടങ്ങളില്‍ കലക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്‍റെ കാരണവും ഇതു തന്നെയെന്ന് കുടുംബം മൊഴി നല്‍കി. പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ എ.ഡി.എമ്മിന്‍റെ കുടുംബം കക്ഷി ചേര്‍ന്നു. നവീന്‍റെ ഭാര്യ മഞ്ജുഷ വക്കാലത്ത് ഒപ്പിട്ട് നല്‍കി. 

നവീന്‍ ബാബുവിന്‍റെ മരണം സംബന്ധിച്ച്  അന്വേഷണം  നടത്തുന്ന  ലാന്‍ഡ് റവന്യൂ  ജോയിന്‍റ് കമ്മിഷണര്‍ എ.ഗീത കലക്ടര്‍ അരുണ്‍ കെ വിജയന്‍റെ മൊഴി രേഖപ്പെടുത്തി. 

Google News Logo Follow Us on Google News

ENGLISH SUMMARY:

It is reported that the ADM's relatives have stated that the relationship between the Collector and the ADM was not friendly.