വയനാട് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് മധുരം നല്‍കി നന്ദിപറഞ്ഞ് മേഖലയിലെ കര്‍ഷകര്‍. രൂക്ഷമായ വന്യജീവി ശല്യമുള്ള തോട്ടാമൂലയിലും സമീപപ്രദേശങ്ങളിലും വനപാലകരുടെ ആത്മാര്‍ഥമായ ഇടപെടലില്‍ കൃഷി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷമാണ് നാട്ടുകാര്‍ മധുരം നല്‍കി പ്രകടിപ്പിച്ചത്.
ഏത് പാതിരാത്രിയും സഹായത്തിന് ഓടിയെത്തുന്ന വനപാലകര്‍. വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ നാട്ടുകാരെ കൂടി കേട്ടുള്ള പ്രവര്‍ത്തനങ്ങള്‍. രൂക്ഷമായ വന്യജീവി ശല്യമുള്ള ബത്തേരി തോട്ടാമൂല മേഖലയില്‍ നൂറ് ഏക്കര്‍ പാടത്തെ കൃഷി നല്ല നിലയില്‍ വിളവെടുക്കാന്‍ സാധിച്ചത് വനപാലകരുടെ ആത്മാര്‍ഥമായുള്ള പ്രവര്‍ത്തനം കാരണമാണ്.
തോട്ടാമൂല, കാരപൂതാടി, നെന്‍മേനികുന്ന്, കാക്കമല പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കാണ് വന്യമൃഗശല്യത്തില്‍ ആശ്വസമായി വനപാലകര്‍ എത്തിയത്. കൊയ്ത്ത് പൂര്‍ത്തിയാക്കിയതോടെ സംരക്ഷണമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്ക് പയസം നല്‍കി നന്ദിപ്രകടനം. വനപാലകര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലത്താണ് പരസ്പര വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും തോട്ടാമൂല മാതൃക.
farmers thanking the staff of wayanad forest station