jalapeerankhi

സമരങ്ങളിലെ പൊലീസിന്റെ ഡിഫന്ററാണ് ജലപീരങ്കി. പ്രതിഷേധക്കാരെ വെള്ളമടിച്ച് അകറ്റുന്ന പോരാളി. എന്നാൽ  പോരാളിയ്ക്കും പണി പാളാറുമുണ്ട്. അങ്ങനെയുള്ള ഒരു കഥ  കണ്ണൂരിൽ നിന്നും കണ്ടു വരാം.

രാഹുൽ മാങ്കുട്ടത്തിലിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ട്രേറ്റിലേക്ക്  കഴിഞ്ഞ ദിവസം യുത്ത്  കോൺഗ്രസ് നടത്തിയ  മാർച്ചാണിത്.ഉദ്ഘാടന പ്രസംഗം കഴിഞ്ഞാൽ പ്രതിഷേധം കടുക്കും തൊട്ടു പിന്നാലെ  അദ്യ ഡോസ് ജലപീരങ്കി ആ സ്ഥിരം പതിവ് ഇവിടെയും ആവർത്തിച്ചു. പക്ഷേ ഉന്നം തെറ്റി. പ്രതിഷേധക്കാരെ ലക്ഷ്യമാക്കി പാഞ്ഞ വെള്ളം വഴി മാറി ടൗൺ സി ഐ ബിനുമോഹനെയും സംഘത്തെയും കുളിപ്പിച്ചു. നോക്കി അടിക്കടോ എന്ന്  സി  ഐ യുടെ നിസാഹയതോടെയുള്ള പറച്ചിൽ 

ആദ്യ ഉന്നം തെറ്റിയെങ്കിൽ രണ്ടാം അവസരത്തിൽ ജലപീരങ്കി ഫോം വീണ്ടെടുത്തു. പ്രവർത്തകരെയല്ലാം നനപ്പിച്ചു. കലി പൂണ്ട യൂത്ത് കോൺഗ്രസുമാർ കലിപ്പ് ജലപീരങ്കിയിൽ തീർക്കാൻ ഒരുങ്ങി പാഞ്ഞടുത്തു. വീണ്ടും നനയിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അതിനുള്ള ബാല്യം ഇല്ലായിരുന്നു ജലപീരങ്കിക്ക് . വെള്ളം വരേണ്ട  രണ്ടു പൈപ്പിൽ ഒന്ന് കേടായതാണ്  കാരണം.. അപ്പോഴേക്കും രക്ഷാ പ്രവർത്തനം പൊലീസ് ഏറ്റെടുത്തു.. ലാത്തി അടിയോടടി.ജല പീരങ്കിക്ക് റസ്റ്റ്...

kannur kerala police water cannon story