പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി വിവാഹ സമയത്തില്‍ ചില ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് വിവാഹസംഘങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം എടുത്ത തീരുമാനമാണ്. വിവാഹങ്ങൾ മാറ്റിവെച്ചു എന്നത് തെറ്റായ പ്രചാരണമാണ്. ഒരു വിവാഹം പോലും മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആരും ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
17ാം തിയതി പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി 11 വിവാഹങ്ങള്‍ മാറ്റിവെച്ചെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം അറിഞ്ഞശേഷവും 11 വിവാഹങ്ങളുടെ ബുക്കിങ് കൂടി നടന്നു.
കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞശേഷവമാണ് ഈ 11 വിവാഹങ്ങള്‍ ബുക്ക് ചെയ്തത്. പ്രധാനമന്ത്രി 17-ന് രാവിലെ 8 മണിക്ക് ക്ഷേത്രദർശനം നടത്തും ശേഷം 8.45ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങും.
Prime Minister's visit; Propaganda on social media is wrong