നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ താരനിര. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. നടന്‍ ജയറാം ഭാര്യ പാര്‍വതി, നടന്‍ ദിലീപ്, നടി ഖുഷ്ബു, സംവിധായകന്‍ ഹരിഹരന്‍, ഷാജി കൈലസ് ഉള്‍പ്പെടെ വലിയ താരനിര കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എത്തി. 

സുരേഷ് ഗോപിയും കുടുംബവും വരന്‍ ശ്രേയസ് മോഹനും രാവിലെ തന്നെ എത്തിയിരുന്നു. വിവാഹത്തിന്റെ തലേദിവസം നടന്ന ഹല്‍ദി ചടങ്ങുകളിലും മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

ഈ മാസം 19ന് സിനിമാ താരങ്ങള്‍ക്കും രാഷ്ട്രിയ പ്രമുഖര്‍ക്കുമായി കൊച്ചിയില്‍ വിരുന്നൊരുക്കം എന്ന സൂചനയുണ്ട്. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന റിസപ്ഷൻ നടത്തും. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാ​ഗ്യയുടെ വരന്‍. 

Film stars at Suresh Gopi's daughter wedding