chitra-sooraj

സൈബര്‍ ആക്രമണം നേരിട്ട കെ.എസ്.ചിത്രയ്ക്കോ സൂരജ് സന്തോഷിനോ പിന്നണി ഗായകരുടെ സംഘടനയായ സമം പിന്തുണ അറിയിച്ചിട്ടില്ലെന്ന് സംഘടനയുടെ പ്രസിഡന്‍റ് കെ.എസ്.സുധീപ്. സംഘടനയുടെ അംഗങ്ങള്‍ എന്ന നിലയിലല്ല കെ.എസ്.ചിത്രയോ സൂരജോ അഭിപ്രായപ്രകടനം നടത്തിയത്. വ്യത്യസ്ത രാഷ്ട്രീയവും മതവും ഉള്ളവര്‍സംഘടനയിലുണ്ട്. ഇക്കാര്യത്തില്‍ സംഘടന ഇടപെടേണ്ട കാര്യവുമില്ല. സൂരജ് സന്തോഷ് സംഘടനയില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്നും സമം ഭാരവാഹികളറിയിച്ചു. വിജയ് യേശുദാസ്, ആര്‍.രവിശങ്കര്‍, ശ്രീറാം , രാജലക്ഷ്മി എന്നിവര്‍പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്.

 

രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട ഗായിക കെ.എസ്.ചിത്രയുടെ പ്രസ്താവന വിവാദമായതോടെയാണ് ചിത്രയെ അനുകൂലിച്ചും വിമർശിച്ചും ആളുകളെത്തിയത്. പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന ചിത്രയുടെ വിഡിയോയാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കിയത്. പിന്നാലെ ചിത്രയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ് എത്തുകയായിരുന്നു. പ്രതികരണത്തിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് സൂരജിനും നേരിടേണ്ടി വന്നത്.

 

No support for KS Chitra or Sooraj Santhosh says playback singer's association.