കോട്ടയം മേലുകാവില്‍ കെഎസ്ആർടിസി ബസ്സിന് അടിയിലേക്ക് കാര്‍ ഇടിച്ചു കയറി. കാറിന്റെ ഒരു ഭാഗം പൂർണമായും ബസ്സിന് അടിയിലേക്ക് ഇടിച്ചു കയറിയെങ്കിലും യാത്രക്കാർ മറുഭാഗത്തിരുന്നതിനാൽ രക്ഷപ്പെട്ടു. ബസ്സിന് അടിയിലേക്ക് പോയ കാറിന്റെ ഭാഗം ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ , റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് പിന്നിലേയ്ക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.നെടുമ്പാശേരിയില്‍ നിന്ന് യാത്രക്കാരനുമായി ഈരാറ്റുപേട്ടയിലേയ്ക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ പിന്നിലെ ടയറിലിടിച്ചാണ് കാര്‍ നിന്നത്. ഈരാറ്റുപേട്ട സ്വദേശിയായ യാത്രക്കാരനും കാര്‍ ഡ്രൈവര്‍ നെടുമ്പാശേരി സ്വദേശി എബ്രാഹമും പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
ksrtc bus accident at kottayam