ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സുരക്ഷയില്‍ കേന്ദ്രസേനയെ ഉള്‍പ്പെടുത്തിയുള്ള ഉത്തരവ് സംസ്ഥാനത്തിന് കൈമാറി. Z+ സുരക്ഷയ്ക്ക് സി.ആര്‍.പി.എഫിനെ കൂടി ഉപയോഗിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്‍റെ ഉത്തരവിലുള്ളത്. സുരക്ഷാക്രമീകരണം വിലയിരുത്താന്‍ നാളെ സി.ആര്‍.പി.എഫും പൊലീസും രാജ്ഭവന്‍ പ്രതിനിധികളും തമ്മില്‍ യോഗം ചേരും.