ഇടതുമുന്നണി സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചിരിക്കുന്നു. സൂര്യാസ്തമയ മേഖലകളില്‍നിന്നും സൂര്യോദയ മേഖലകളിലേക്കുള്ള മാറ്റമായാണ് ധനമന്ത്രി ബജറ്റിനെ വിശേഷിപ്പിച്ചത്. സ്വകാര്യനിക്ഷേപത്തിനും വിദേശ വാഴ്സിറ്റിക്കും വാതില്‍തുറന്ന്  നിര്‍ണായക നയംമാറ്റവും ബജറ്റില്‍ കാണാം. ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്ല, പക്ഷെ കുടിശിക കൊടുത്തുതീര്‍ക്കുമെന്ന് പറയുന്നുണ്ട്. റബര്‍ താങ്ങുവില കൂട്ടിയത് 10 രൂപമാത്രമാണ്. കേന്ദ്രസര്‍ക്കാരിനും പ്രതിപക്ഷത്തിനും എതിരായ രൂക്ഷ വിമര്‍ശനവും ബജറ്റ് പ്രസംഗത്തിന്‍റെ ഭാഗമായി. ബജറ്റ് പൊങ്ങച്ചപ്രകടനമെന്ന് പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് ബിജെപിയും പറയുന്നു. യഥാര്‍ഥത്തില്‍ ഈ ബജറ്റിലൂടെ വ്യക്തമാകുന്നത് എന്താണ്? 

Talking Point about Kerala Budget 2024