idukki

ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറിയുള്ള 56 കെട്ടിടങ്ങൾ റവന്യു വകുപ്പ് ഒഴിപ്പിച്ചു. റവന്യു നടപടിക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടപടിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് ആക്ഷൻ കൗൺസിൽ.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് പന്നിയാർ പുഴയും റോഡ് പുറമ്പോക്കും കയ്യേറി നിർമിച്ച കെട്ടിടങ്ങളും വീടുകളും ഉൾപ്പെടുന്ന 56 നിർമാണങ്ങളാണ്  റവന്യു വകുപ്പ് ഏറ്റെടുത്തത്. വീടുകൾ ഒഴിയാൻ സാവകാശം നൽകി. കടകൾ പൂട്ടി സീൽ ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു നടപടികൾ 

കയ്യേറ്റം ഒഴിപ്പിക്കാൻ റവന്യു വകുപ്പ് അനാവശ്യ തിടുക്കം കാണിച്ചുവെന്നും നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ആക്ഷൻ കൗൺസിൽ.

Revenue department vacated 56 buildings encroached by panniar river in pooppara idukki