court

ബജറ്റില്‍ പ്രഖ്യാപിച്ച ഫീസ് വര്‍ധന കുടുംബകോടതികളിലെത്തുന്ന സ്ത്രീകള്‍ക്ക് ഇരുട്ടടിയാകും. 50 രൂപ ഫീസ് 200 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയാക്കിയാണ് വര്‍ധിപ്പിക്കുന്നത്. തനിക്ക് അവകാശപ്പെട്ട സ്വത്ത് തട്ടിയെടുത്തത് തിരികെ ലഭിക്കാന്‍ പങ്കാളിക്കെതിരെ കുടുംബകോടതികളില്‍ നല്‍കുന്ന കേസിലെ ഫീസിലാണ് വര്‍ധന വരുത്തിയത്. 

നഷ്ടപരിഹാരം ആവശ്യപ്പെടുന്ന തുകയുടെ മൂല്യം അനുസരിച്ച് മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് പുതിയ ഫീസ് നിരക്ക്. തര്‍ക്കവിഷയത്തിലെ തുക ഒരു ലക്ഷത്തില്‍ താഴെയാണെങ്കില്‍ 200 രൂപ, അതിനു മുകളില്‍ അഞ്ചു ലക്ഷം വരെ ആകെ തുകയുടെ അര ശതമാനം, ഇതിനു മുകളിലേക്ക് 5000 മുതല്‍ രണ്ടു ലക്ഷം രൂപ വരെ എന്നിങ്ങനെയാണ് പുതിയ നിരക്ക്. ബജറ്റ് നിര്‍േദശപ്രകാരം ഭര്‍ത്താവ് തട്ടിയെടുത്ത 50 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും തിരികെ ലഭിക്കാന്‍ പങ്കാളിക്ക് ഇവയുടെ വിപണി മൂല്യത്തിന്‍റെ പത്തു ശതമാനം കെട്ടിവെയ്ക്കണം . 33 ലക്ഷമാണ് വിപണിമൂല്യം കാണക്കാക്കുന്നതെങ്കില്‍ 33000 രൂപ കെട്ടിവെയ്ക്കണം.  സ്വര്‍ണവും പണവും കൂടുമ്പോള്‍ ഇതിനാധാരമായ വര്‍ധന ഉണ്ടാകും. നേരത്തെ 50 രൂപ കെട്ടിവെയ്ച്ച് കേസ് നടത്താനുള്ള സാഹചര്യമാണ്  ബജറ്റ് നിര്‍ദേശത്തോടെ ഇല്ലാതാകുന്നത്.  പുതിയ വര്‍ധനയിലൂടെ 50 കോടി രൂപയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ബജറ്റില്‍ ചൂണ്ടിക്കാട്ടുന്നത്. 

will court fee increase in family courts negatively