അട്ടപ്പാടി താവളം മുള്ളി റോഡിൽ തീപിടിച്ച വൈക്കോൽ ലോറിയ്ക്കും ഡ്രൈവർ ഉൾപ്പെടെയുള്ള ആറ് യാത്രികർക്കും രക്ഷകരായി വനം വകുപ്പ് ആർ.ആർ.ടി സംഘം. തീപിടിച്ച വൈക്കോല്‍ കെട്ടുകള്‍ പൂര്‍ണമായും റോഡിലേക്കിട്ട ശേഷം ലോറിയും സുരക്ഷിതമാക്കി. കാട്ടാന ഉള്‍പ്പെടെ വന്യമൃഗശല്യം പതിവായ പാതയിലാണ് ലോറി അപകടത്തില്‍പ്പെട്ടതും പിന്നീടുള്ള രക്ഷാപ്രവര്‍ത്തനവും. 

അട്ടപ്പാടി താവളം മുള്ളി റോഡിൽ തീപിടിച്ച വൈക്കോൽ ലോറിയ്ക്കും ഡ്രൈവർ ഉൾപ്പെടെയുള്ള ആറ് യാത്രികർക്കും രക്ഷകരായി വനം വകുപ്പ് ആർ.ആർ.ടി സംഘം. തീപിടിച്ച വൈക്കോല്‍ കെട്ടുകള്‍ പൂര്‍ണമായും റോഡിലേക്കിട്ട ശേഷം ലോറിയും സുരക്ഷിതമാക്കി. കാട്ടാന ഉള്‍പ്പെടെ വന്യമൃഗശല്യം പതിവായ പാതയിലാണ് ലോറി അപകടത്തില്‍പ്പെട്ടതും പിന്നീടുള്ള രക്ഷാപ്രവര്‍ത്തനവും.  ആനയെ തുരത്തിയ ശേഷം മടങ്ങി വരികയായിരുന്ന വനം വകുപ്പ് സംഘം ലോറിയിലെ അഗ്നിബാധ കണ്ട് വാഹനം നിർത്തുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവരെ പുറത്തിറക്കി ആദ്യം സുരക്ഷിതരാക്കി. തുടർന്ന് ഡൈവറോട് ലോറി ഓടിച്ച് നീങ്ങാൻ നിർദേശിച്ചു. ടിപ്പറിന്റെ പിന്‍ഭാഗം ഉയര്‍ത്തി തീപിടിച്ച വൈക്കോൽ കെട്ടുകൾ റോഡിലേക്കിട്ടു. ലോറി പൂർണമായും സുരക്ഷിതമാക്കിയതിനൊപ്പം ആറുപേരെയും ജീപ്പിൽ കയറ്റി സ്ഥലത്ത് നിന്നും മാറ്റി.

കാട്ടാനയുടെ സഞ്ചാര പാതയിലാണ് വാഹനം അപകടത്തിൽപ്പെട്ട് ആറംഗ സംഘം പ്രതിസന്ധിയിലായത്. ആലത്തൂരിൽ നിന്നും വൈക്കോൽ കയറ്റി പുതൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ലോറി. അത്യാഹിതം ഒഴിവാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിരവധിപേരാണ് അഭിനന്ദനവുമായി എത്തുന്നത്. 

Forest department rescued the hay lorry and six passengers including the driver that caught fire in Attapadi