benz-fine-21

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിന് വൈകിട്ട് ആലപ്പുഴ ചേര്‍ത്തലയില്‍ വെച്ചാണ് സംഭവം. ട്രാഫിക്കിനിടെ സീബ്രാ ലൈനില്‍ വാഹനം നിര്‍ത്തിയതിനാണ് ഗവര്‍ണറുടെ ബെന്‍സ് ജി.എല്‍ഇ മോഡല്‍ കാറിന് 250 രൂപ പിഴ ചുമത്തിയിരിക്കുന്നത്. എഐ ക്യാമറകള്‍ സജീവമാകുന്നതിനു മുന്‍പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വാഹനം നടത്തിയ നിയമലംഘനത്തിന്‍റെ ഫോട്ടോ എടുത്താണ് പിഴ ഈടാക്കിയിരിക്കുന്നത്.

നിയമലംഘനം നടത്തിയ സമയത്ത് ഗവര്‍ണര്‍ വാഹനത്തില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 2023 ഏപ്രില്‍ 20ന് സംസ്ഥാനത്തുടനീളം സ്ഥാപിച്ച എഐ ക്യാമറകള്‍ ഉദ്ഘാടനം ചെയ്യുകയും ജൂണ്‍ 5 മുതലാണ് പിഴ ഈടാക്കി തുടങ്ങുകയും ചെയ്തത്. എന്നാല്‍ ഇതിനെല്ലാം മുന്‍പാണ് ഗവര്‍ണറുടെ വാഹനത്തിന് പിടി വീണിരിക്കുന്നത്. 2023 ഡിസംബര്‍ മാസത്തില്‍ മുന്‍സീറ്റ് യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് മുഖ്യമന്ത്രിയുടെ വാഹനത്തിന് എഐ ക്യാമറ പിഴ ചുമത്തിയിരുന്നു.

MVD Fined Kerala Governor's Official Vehicle