k-rail

സിൽവർ ലൈനിന്റെ മഞ്ഞക്കുറ്റിയാൽ അടുപ്പുകല്ല് ഇളകിയ ചെങ്ങന്നൂർ സ്വദേശിനി തങ്കമ്മയ്ക്ക് വീടൊരുങ്ങി. മന്ത്രി സജി ചെറിയാൻ വീട് പണിതു നൽകുമെന്ന് വാക്ക് പറഞ്ഞെങ്കിലും നടപ്പിലായില്ല. സിൽവർ ലൈൻ വിരുദ്ധ സമരസമിതിയാണ് വീടൊരുക്കിയത്. വീടിന്റെ താക്കോൽദാനം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു.

മൂന്ന് സെന്റ് ഭൂമിയിലെ കുടിലിന് പകരം നല്ലൊരു വീട് മന്ത്രി ഒരുക്കുമെന്ന കാത്തിരിപ്പിലായിരുന്നു തങ്കമ്മ. മന്ത്രിയുടെ വാക്ക് പാഴ്‌വാക്കായപ്പോൾ കെറെയിൽ സിൽവർ ലൈൻ വിരുദ്ധ സമര സമിതി മടിച്ചില്ല. സിൽവർ ലൈനിനായി കുറ്റി നായിട്ട ഇടങ്ങളിൽ നട്ട പ്രതീകാത്മക വാഴയുടെ കുല ലേലം ചെയ്ത പണം കൊണ്ട് തങ്കമ്മയ്ക്ക് പുത്തൻ വീടൊരുങ്ങി. വീട് നിർമാണത്തിനിടെ പല പ്രതിസന്ധികളും നേരിടേണ്ടി വന്നതായി സമരസമിതി.

Anti silver line committee prepared house for Thangamma