road-26

TAGS

ആറര ലക്ഷം മുടക്കി വൈക്കം നഗരസഭ നടത്തുന്ന റോഡ് നിർമ്മാണം വിവാദത്തിൽ. അയ്യരുകുളങ്ങര പതിനൊന്നാം വാർഡിൽ അരകിലോമീറ്ററോളം നീളത്തിൽ റോഡ് നിർമ്മിക്കുന്നത് നിലവും തണ്ണീർതടവും നികത്തിയാണെന്നാണ് മുൻ യുഡിഎഫ് നഗരസഭാ ചെയർമാന്റെ പരാതി.എന്നാൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നാണ് ഇടത് കൗൺസിലർ പറയുന്നത്.

 

2022-23 വർഷത്തെ പദ്ധതിയിൽ നഗരസഭ അനുവദിച്ച ആറര ലക്ഷം രൂപ കൊണ്ടാണ് റോഡ് പണി തുടങ്ങിയത്.  യുഡിഎഫ് ഭരിക്കുന്ന നഗരസഭ കൗൺസിൽ അംഗീകരിച്ച് അനുവദിച്ച ഫണ്ട് കൊണ്ട് 200 മീറ്റർ  നിർമ്മാണം തുടങ്ങിയപ്പോഴാണ് പരാതി.. റവന്യൂ രേഖയിൽ നിലമായുള്ള പ്രദേശം നികത്തിയാണ് റോഡ് പണിയുന്നതെന്നും സ്വകാര്യവ്യക്തികൾ കരമടക്കുന്ന സ്ഥലമാണെന്നുമാണ് നഗരസഭ മുൻ വൈസ് ചെയർമാന്റെ പരാതി.  

 

എന്നാൽ റോഡ് നിർമ്മിക്കുന്നതിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന സാക്ഷ്യപത്രമുണ്ടെന്നും മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്നും കൗൺസിലർ പ്രതികരിച്ചു. 

 

Vaikom Municipal Corporation Road Construction Controversy