land-04

TAGS

 

 

 

 

 

 

 

കോഴിക്കോട് വെള്ളയില്‍ ആറാം ഗേറ്റില്‍ അടിപ്പാതയ്ക്ക്  തറക്കല്ലിട്ടത് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകും മുന്‍പേ. സ്ഥലം വിട്ടുകൊടുക്കുന്ന കുടുംബങ്ങളെ കല്ലിടല്‍ അറിയിച്ചില്ലെന്ന് മാത്രമല്ല, ഏറ്റെടുക്കുന്ന സ്ഥലത്തിന്റ നഷ്ടപരിഹാരത്തുക എത്രയെന്ന് പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. 

 

വെള്ളയില്‍, പണിക്കര്‍ റോഡ് ഭാഗങ്ങളിലെ പതിനെട്ടോളം കുടുംബങ്ങളുടെ ഭൂമിയാണ് അടിപ്പാതയ്ക്കായി ഏറ്റെടുക്കേണ്ടത്. ഉദ്യോഗസ്ഥര്‍ വന്ന് സ്ഥലം അളന്ന് പോയി. സെന്‍റിന് നാലു ലക്ഷത്തിഅറുപതിനായിരം രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നാലിത് തുഛമായ തുകയാണന്നാണ് നാട്ടുകാര്‍ പറയുന്നത്. 

 

 ഏറ്റവും വില കുറച്ചാണ് ഭൂമിയെ കാണുന്നത്, മാന്യമായ നഷ്ടപരിഹാരം വേണമെന്നും ഭൂവുടമകള്‍ ആവശ്യപ്പെട്ടു. 14 കോടി രൂപയാണ് അടിപ്പാതയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. അടിപ്പാത വരുന്നതോടെ നൂറോളം കുടുംബങ്ങള്‍ക്ക് വഴിയും തടസപ്പെടും. ഇതൊക്കെ ചൂണ്ടിക്കാട്ടിയിട്ടും റെയില്‍വേ ഉദ്യോഗസ്ഥര്‍ മറുപടി പറയാന്‍പോലും തയാറായില്ലെന്നും ഇവര്‍ പറയുന്നു. 

 

Foundation Stone Was Laid Before Land Acquisition Process Was Completed